ആശങ്കയായി കൊവിഡ് വ്യാപനം ; 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 62,919 കേസുകള്‍, കര്‍ണാടകയില്‍ 48,296 കേസുകള്‍

ആശങ്കയായി കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 62,919 കേസുകളും കര്‍ണാടകയില്‍ 48, 296 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് കര്‍ണാടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനു മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വ്യക്തമാക്കി. അതിനിടയില്‍ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ഇന്ന് ആരംഭിക്കേണ്ട വാക്‌സിന്‍ ഡ്രൈവ് നടത്താന്‍ കഴിയില്ലെന്ന് സംസ്ഥാങ്ങള്‍ അറിയിച്ചു.

ആശങ്കയായി തന്നെയാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധ ഉയരുന്നത്. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ചു 4 ലക്ഷം കടന്നേക്കും. 24 മണിക്കൂറിലെ കണക്കുകളനുസരിച്ച് മഹാരാഷ്ട്രയില്‍ 62,919 പുതിയ കേസുകളും 828 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 48,296 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 217 ജീവന്‍ നഷ്ടമായി. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ 34,626 പുതിയ കേസുകളും 332 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ 17,155 പേര്‍ക്ക് കൂടി വൈറസ് ബാധിച്ചു. തെലങ്കാന കര്‍ഫ്യൂ മെയ് 8 വരെ നീട്ടിയപ്പോള്‍ ലോക്ഡൗന്‍ ഉണ്ടാകില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

അതേസമയം, 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്ക് ഇന്ന് ആരംഭിക്കേണ്ട വാക്‌സിന്‍ ഡ്രൈവ് അനിശ്ചിതത്വതിലായി. വാക്‌സിന്‍ ലഭ്യതക്കുറവ് മൂലം വാക്‌സിന്‍ ഡ്രൈവ് നടത്താന്‍ കഴിയില്ലെന്ന് മിക്ക സംസ്ഥാനങ്ങളും അറിച്ചിട്ടുണ്ട്. ഇന്ന് വാക്‌സിന്‍ ഡ്രൈവ് ആരംഭിക്കില്ലെന്ന് ഗോവയും കഴിഞ്ഞ ദിവസം രാത്രിയോടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here