‘വിശപ്പ് , അതിന്റെ വില അവനും മനസ്സിലാക്കട്ടെ’ : മകന്‍റെ റമദാന്‍ അനുഭവം പങ്കുവെച്ച് നിര്‍മ്മല്‍ പാലാഴി

മകന്റെ റമദാന്‍ വ്രതം അനുഭവം പങ്കുവെച്ച് നടന്‍ നിര്‍മ്മല്‍ പാലാഴി. ഫെയ്സ്ബുക്കിലാണ് താരത്തിന്റെ കുറിപ്പ്. കൂട്ടുകാര്‍ക്കൊപ്പം ഒരു ദിവസം നോമ്പെടുക്കാന്‍ ആഗ്രഹം തോന്നിയതോടെയാണ് മകന്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മല്‍ കുറിച്ചു.

വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ, സന്തോഷം തോന്നുവെന്നും താരം പറഞ്ഞു.

നിര്‍മ്മല്‍ പാലാഴിയുടെ പോസ്റ്റ്

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍. ആദ്യമായി എടുത്ത നോമ്പ് ആണ്. സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം.പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ… ഇത് നിനക്ക് നടകൂല എന്തേലും കഴിക്കാന്‍ നോക്ക്.പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാന്‍ കാത്ത്ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here