ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം; 18 കൊവിഡ് രോഗികള്‍ മരിച്ചു

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം. ഐ സി യു വില്‍ ചികിത്സയിലായിരുന്ന 18 കൊവിഡ് രോഗികള്‍ മരിച്ചു.ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

വെല്‍ഫെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.പൊള്ളലേറ്റ രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here