കേ​ര​ളം ആ​ര്​ ഭ​രി​ക്കും? ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണ​​ല്‍ ക്രമീകരണങ്ങൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ​​കമ്മീ​​ഷ​​ന്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി. കൊ​​വി​​ഡ്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചാ​​കും​ എ​​ണ്ണ​​ല്‍.

ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ വേ​​ണ്ടെ​​ന്നാ​​ണ്​ പൊ​​തു​​ധാ​​ര​​ണ. ത​​പാ​​ല്‍ ബാ​​ല​​റ്റു​​ക​​ള്‍ രാ​​വി​​ലെ എ​​ട്ടി​​ന്​ എ​​ണ്ണി​​ത്തു​​ട​​ങ്ങും. യ​​ന്ത്ര​​ങ്ങ​​ള്‍ 8.30 മു​​ത​​ലും. ഫ​​ല​​സൂ​​ച​​ന​​ക​​ള്‍ ഉ​​ട​​ന്‍ ല​​ഭി​​ച്ചു​​തു​​ട​​ങ്ങും. അ​​ന്തി​​മ ഫ​​ലം പ​​തി​​വി​​ലും വൈ​​കു​​​മെ​​ന്നാ​​ണ്​ സൂ​​ച​​ന.

ത​​പാ​​ല്‍ വോ​​ട്ടു​​ക​​ളു​​ടെ എ​​ണ്ണ​​ക്കൂ​​ടു​​ത​​ലാ​​ണ്​ കാ​​ര​​ണം. വോട്ടെ​​ണ്ണു​​ന്ന ഹാ​​ളു​​ക​​ളു​​ടെ​​യും മേ​​ശ​​ക​​ളു​​ടെ​​യും എ​​ണ്ണം കൂ​​ട്ടി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ​​ത​​വ​​ണ 140 ഹാ​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്​ 633 ആ​​യി ഉ​​യ​​ര്‍​​ത്തി. ഒ​​രു ഹാ​​ളി​​ല്‍ 14 ടേ​​ബി​​ള്‍ എ​​ന്ന​​ത്​ ഏ​​ഴാ​​ക്കി കു​​റ​​ച്ചു. സാ​​മൂ​​ഹി​​ക അ​​ക​​ലം ഉ​​റ​​പ്പാ​​ക്കാ​​നാ​​ണി​​ത്. ഏ​​പ്രി​​ല്‍ 28 വ​​രെ 4,54,237 ത​​പാ​​ല്‍ ബാ​​ല​​റ്റ്​ പോ​​ള്‍ ചെ​​യ്​​​തി​​ട്ടു​​ണ്ട്. കാ​​ല്‍​​ല​​ക്ഷം ജീ​​വ​​ന​​ക്കാ​​രെ എ​​ണ്ണ​​ലി​​നാ​​യി നി​​യോ​​ഗി​​ച്ചു.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഫ​​ല​​സൂ​​ച​​ന​​ക​​ള്‍ മാ​​ധ്യ​​മ​​ങ്ങ​​ള്‍​​ക്ക്​ ന​​ല്‍​​കി​​യി​​രു​​ന്ന സം​​വി​​ധാ​​നം ഇ​​ക്കു​​റി​​യി​​ല്ല. ക​​മീ​​ഷന്റെ വെ​​ബ്‌​​സൈ​​റ്റാ​​യ https://results.eci.gov.in/ ല്‍ ​​വോ​​ട്ടെ​​ണ്ണ​​ല്‍ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച്‌ ഫ​​ലം ല​​ഭ്യ​​മാ​​കും. ‘വോ​​ട്ട​​ര്‍ ഹെ​​ല്‍​​പ്‌​​ലൈ​​ന്‍ ആ​​പ്പി’​​ലൂ​​ടെ​​യും ഫ​​ല​​മ​​റി​​യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News