ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍​ക്ക് യു​കെ​യി​ല്‍ താൽക്കാ​ലി​ക നി​രോ​ധ​നം

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍ ബ്രി​ട്ട​ന്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ള്‍ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍ ന​ട​ത്തു​ന്ന​ത് ധാ​ര്‍​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം എ​ന്‍​എ​ച്ച്‌എ​സ് ഇം​ഗ്ല​ണ്ട് വി​വി​ധ ട്ര​സ്റ്റു​ക​ള്‍​ക്കും റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ന​ല്‍​കി.

കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ബ്രി​ട്ട​ന്‍ യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ പ​ല ഏ​ജ​ന്‍​സി​ക​ളും സ്വ​ന്തം നി​ല​യി​ല്‍ വി​മാ​നം ചാ​ര്‍​ട്ട​ര്‍ ചെ​യ്തു ന​ഴ്സു​മാ​രെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്‍​എ​ച്ച്‌എ​സ് ട്ര​സ്റ്റു​ക​ള്‍ ഹോ​ട്ട​ല്‍ ക്വാ​റ​ന്‍റൈ​നു​ള്ള പ​ണം ന​ല്‍​കാ​ന്‍ ത​യ്യാ​റാ​യ​തോ​ടെ ഇ​വ​രു​ടെ യാ​ത്ര​ക​ള്‍ സാ​ധ്യ​മാ​കു​മെ​ന്ന് ക​രു​തി​യി​രി​ക്ക​വേ​യാ​ണ് താ​ല്‍​ക്കാ​ലി​ക റി​ക്രൂ​ട്ട്മെ​ന്‍റ് മ​ര​വി​പ്പി​ക്ക​ല്‍ കൂ​ടി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ​യാ​ണ് നി​രോ​ധ​നം. റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വ​രും ദി​വ​സ​ങ്ങ​ളി​ല്‍ യു​കെ​യി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ന്ന ന​ഴ്സു​മാ​ര്‍​ക്ക് ഇ​ന്ത്യ​യി​ല്‍ കൊ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​തേ​സ​മ​യം, നി​ല​വി​ല്‍ ജോ​ബ് ഓ​ഫ​ര്‍ ല​ഭി​ച്ച ആ​രു​ടെ​യും അ​വ​സ​രം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന് എ​ന്‍​എ​ച്ച്‌എ​സ് ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ജോ​ബ് ഓ​ഫ​ര്‍ ല​ഭി​ച്ച​വ​രു​മാ​യി നി​ര​ന്ത​രം സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ചെ​യ്യ​ണ​മെ​ന്ന് ട്ര​സ്റ്റു​ക​ള്‍​ക്കും ഏ​ജ​ന്‍​സി​ക​ള്‍​ക്കും എ​ന്‍​എ​ച്ച്‌എ​സ് നി​ര്‍​ദേ​ശം ന​ല്‍​കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News