ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ഉത്തര ജപ്പാനിലെ ഹോന്‍ഷു ദ്വീപില്‍ വന്‍ ഭൂചലനം. റിക്​ടര്‍ സ്​കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന്​ രാജ്യത്തെ കാലാവസ്​ഥ ഏജന്‍സി അറിയിച്ചു. രാവിലെ 6.57നാണ്​ ഭൂചലനം അനുഭവപ്പെട്ടത്​.

മണ്ണിടിച്ചിലിന്​ സാധ്യത കല്‍പിക്കുന്നുണ്ടെങ്കിലും സുനാമി മുന്നറിയിപ്പ്​ പുറപ്പെടുവിച്ചിട്ടില്ല. ടോക്യോക്ക്​ വടക്ക് മിയാഗി തീരത്തോട് ചേര്‍ന്നാണ് ഭൂചലനം ഉണ്ടായത്. ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് വളരെ അകലെയല്ല ഇത്​. ഇവിടെ ടോക്യോ ഇലക്​ട്രിക്​ പവര്‍ പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News