
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ലോഗറിന്റെ തലസ്ഥാനമായ പുല്‍ എ ആലാമില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പ്രവിശ്യാ കൗണ്‍സില്‍ മുന്‍ മേധാവി ദിദാര്‍ ലോവാങിന്റെ വീടിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.
റമദാനില്‍ അതിഥികള്‍ നോമ്പനുഷ്ഠിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ലോഗറിന്റെ പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ ഹസിബുസ്സ സ്റ്റാനെക്‌സായി പറഞ്ഞു. അപകടത്തില്‍പ്പെട്ടവരില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും വീട്ടില്‍ താമസിച്ചിരുന്നവരും യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതാന്‍ തലസ്ഥാനത്തേക്ക് പോയവരും സര്‍ക്കാര്‍ അനുകൂല സൈനികരും ഉള്‍പ്പെടുന്നു.
സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here