കൊവിഡ്: പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം മാറ്റിവച്ചു

മെയ് അഞ്ചിന് ആരംഭിക്കാനിരുന്ന പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മെയ് 10 മുതലാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം നടക്കേണ്ടത്.

നിലവിലെ സാഹചര്യത്തില്‍ ഇതും മാറ്റിവച്ചേക്കുമെന്നാണ് സൂചന. കൊവിഡ് ആശങ്ക നിലനില്‍ക്കേ മൂല്യനിര്‍ണയം മാറ്റണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

മൂല്യനിര്‍ണയ ക്യാമ്പുകള്‍ രോഗവ്യാപന കേന്ദ്രങ്ങളായേക്കാമെന്നും പൊതുഗതാഗത സംവിധാനങ്ങളുടെ കുറവ് ക്യാമ്പുകളിലെത്തിച്ചേരാന്‍ അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകള്‍ വിദ്യാഭ്യാസ വകുപ്പിന് കത്തും നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News