ഐപിഎൽ: ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും, മൽസരം വൈകിട്ട് ദില്ലിയിൽ

ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വൈകിട്ട് 7.30 ന് ദില്ലിയിലാണ് മൽസരം.

ചിരവൈരികൾ സീസണിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്. രാജസ്ഥാനെ വീഴ്‌ത്തി വിജയവഴിയിൽ തിരിച്ചെത്തിയ ആവേശത്തിലാണ് മുംബൈ. തുടരെ അഞ്ച് ജയങ്ങളുമായി ചെന്നൈ പട്ടികയിൽ മുന്നിലാണ്. ഓപ്പണർ ക്വിന്റൻ ഡികോക്ക്‌ ഫോമിൽ എത്തിയതിന്റെ ആശ്വാസം മുംബൈ ക്യാമ്പിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News