മിസ്റ്റർ ഇന്ത്യ ജേതാവ് ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ രാജ്യാന്തര ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് (34) കൊവിഡ് ബാധിച്ച് മരിച്ചു. ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവും മിസ്റ്റർ ഇന്ത്യ സ്വർണ മെ‍ഡൽ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് .ഇദ്ദേഹത്തിന് നാലു ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.തുടർന്ന് ഓക്സിജൻ സഹായം കൊണ്ടാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിവന്നത്.

ഗുജറാത്തിലെ വഡോദരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 34 വയസ്സുള്ള ജഗദീഷിന് ഭാര്യയും ഒരു മകളുമുണ്ട് ജഗദീഷിന്‍റെ വിയോഗം ഇന്ത്യൻ ബോഡിബിൽഡിങ്ങിന് ഒരു തീരാനഷ്ടമാണെന്ന് ജഗദീഷിന്‍റെ സുഹൃത്തും പേഴ്‌സണൽ ട്രെയ്‌നറുമായ രാഹുൽ ടർഫേ പ്രതികരിച്ചു. ​സീനിയർ ബോഡിബിൽഡിങ് രംഗത്ത് ജഗദീഷിന്‍റെ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയിൽ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മിൽ ജോലി ചെയ്യുന്നതിനിടെയാണ് കൊവിഡ് ബാധിതനാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News