ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്

റംസാന്‍ വ്രതത്തിന് ഒഴിച്ചുകൂടാനാകാത്ത ഭക്ഷ്യവിഭവമാണ് ഈന്തപ്പഴം. ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

റംസാന്‍ വ്രതത്തിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇന്തപ്പഴത്തിലെ ഉയർന്ന തോതിലുള്ള പോഷക ഘടകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നതോടെ അമിത വിശപ്പ് കെടും. മാത്രമല്ല ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാടികളെ ഉണർത്തുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യും.

വിറ്റാമിനുകൾ ധാതുക്കൾ ഇരുമ്പ്, ഫഌറിൻ തുടങ്ങിയ പോഷക ഘടകങ്ങൾ നിറഞ്ഞ ഫലമാണ് ഇന്തപ്പഴം. അതുകൊണ്ടുതന്നെ ദിവസവും ആഹാരത്തിൽ ഒരു ഈന്തപ്പഴമെങ്കിലും ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പലതരത്തിലുള്ള അമിനോ ആസിഡുകളാൽ സമ്പന്നമായ ഈന്തപ്പഴം ആമാശയ സമ്പന്ധമായ അസുഖങ്ങളെ തടയും. ആമാശ ക്യാൻസറിനെ തടയുന്നതിൽ അമിനോ ആസിഡുകൾ അടങ്ങിയ ഭക്ഷണത്തിന് വലിയ പങ്കാണുള്ളത്.

പേശികളുടെ ആരോഗ്യകത്തിന് ഏറെ ഗുണം ചെയ്യുന്ന ഈന്തപ്പഴത്തിൽ കാത്സ്യം, സൾഫർ, ഫോസ്ഫറസ്, കോപ്പർ, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. നിശാന്ധത തടയാനും ശശക്തിയുള്ള ഫലമാണ് ഈന്തപ്പഴം.

സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഈന്തപ്പഴം കഴിച്ചാൽ ക്ഷീണം തളർച്ച എന്നിവ ഉണ്ടാകില്ല.

ഈന്തപ്പഴത്തിലടങ്ങിയ ഇരുമ്പ് വിളർച്ച തടയുകയും ഫഌറിൻ പല്ലുകൾക്ക് ബലം നൽകുകയും ചെയ്യുന്നതിനാൽ സ്ത്രീകളും കുട്ടികളും മിതമായ അളവിൽ ഇന്തപ്പഴം ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്.

ഈന്തപ്പഴത്തില്‍ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഏറെ ഗുണം നല്‍കും. സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് പോലുള്ളവ തടയും.

ഭക്ഷണവും വെള്ളവു ഉപേക്ഷിയ്ക്കുകയാണെങ്കിലും ഈ സമയത്ത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ശരീരം ചെയ്യുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി ഈന്തപ്പഴവും ഇതിനു സഹായിക്കും.

ഈന്തപ്പഴത്തിലടങ്ങിയ ഇരുമ്പ് വിളർച്ച തടയുകയും ഫ്ലോറിൻ പല്ലുകൾക്ക് ബലം നൽകുകയും ചെയ്യുന്നതിനാൽ സ്ത്രീകളും കുട്ടികളും മിതമായ അളവിൽ ഇന്തപ്പഴം ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്.

ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് സുഖപ്രസവത്തിന് സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News