അരവിന്ദ്​ കെജ്​രിവാളിന്‍റെ ഭാര്യക്ക് കൊവിഡ് ,ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊവിഡ്​ ബാധിച്ച്​ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ ഭാര്യ സുനിത കെജ്​രിവാളിനെ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ്​ സുനിതയെ സാകേതിലെ മാക്​സ്​ സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്​മിറ്റാക്കിയത്​. ഏപ്രിൽ 20ന്​ കൊവിഡ്​ സ്​ഥിരീകരിച്ച സുനിത വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ആം ആദ്​മി പാർട്ടി എം.എൽ.എ സോംനാഥ്​ ഭാരതിയാണ്​ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. ഭാര്യക്ക്​ കൊവിഡ്​ സ്​ഥിരീകരിച്ചതോടെ കെജ്​രിവാൾ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

കൊവിഡ്​ രണ്ടാം തരംഗത്തി​ൽ വിറങ്ങലിച്ച്​ നിൽക്കുകയാണ്​ ദില്ലി . പ്രതിദിനം 20,000 ത്തിലേറെ കൊവിഡ്​ കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. 32.82 ആണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 395 പേരാണ്​ ഒറ്റ ദിവസം രാജ്യതലസ്​ഥാനത്ത്​ കൊവിഡിനെ തുടർന്ന്​ മരിച്ചത്​.

97,977 ആളുകളാണ്​ സംസ്​ഥാനത്തിപ്പോൾ ചികിത്സയിലുള്ളത്​. ഓക്​സിജൻ ക്ഷാമം രൂക്ഷമായതും സംസ്​ഥാനത്തിന്‍റെ കൊവിഡ്​ പ്രതിരോധ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here