കൊവിഡ് പ്രതിസന്ധി രൂക്ഷം; ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഇടത് പാര്‍ട്ടികള്‍

കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഇടത് പാര്‍ട്ടികള്‍.

എല്ലാ ആശുപത്രികള്‍ക്കും ആവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കണം, വാക്‌സിനേഷന്‍ സൗജന്യമാക്കണം, ബഡ്ജറ്റില്‍ വകയിരുത്തിയ 35,000കോടി ഇതിനായി ഉപയോഗിക്കണമെന്നും 20,000 കോടിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെച്ച തുക വാക്‌സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കണമെന്നും ഇടത് പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കണം, മരുന്നുകളുടെ കരിഞ്ചന്ത തടയാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും ഇന്‍കംടാക്സ് പരിധിയില്‍ വരാത്തവര്‍ക്ക് മാസം 7500 രൂപ നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേ സമയം അടിയന്തരമായി നടപടികള്‍ ഇനിയും കൈക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണത്തില്‍ തുടരാനുള്ള ധാര്‍മികത ഈ സര്‍ക്കാരിന് ഇല്ലെന്നും സിപിഐഎം, സിപിഐ, സിപിഐഎംഎല്‍ ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News