സിപിഐഎം കേച്ചേരി ലോക്കല്‍ സെക്രട്ടറി സി എഫ് ജെയിംസ് അന്തരിച്ചു

സിപിഐഎം കേച്ചേരി ലോക്കല്‍ സെക്രട്ടറി സി എഫ് ജെയിംസ് അന്തരിച്ചു. വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നു അദ്ദേഹം. പാര്‍ട്ടിയോട് കൂറും, പൊതുസമൂഹത്തോട് അര്‍പ്പണ മനോഭാവവുമുള്ള പൊതു പ്രവര്‍ത്തകനായിരുന്നു സ. സി എഫ് ജെയിംസ്.

രാവിലെ ദേശാഭിമാനി പത്രവിതരണത്തോടെ ആരംഭിക്കുന്ന ഒരു ദിവസത്തെ പ്രവര്‍ത്തനം രാത്രി വൈകിയാണ് സഖാവ് അവസാനിപ്പിക്കാറുള്ളത്.

സി.ഐ.ടി.യു. കുന്നംകുളം ഏരിയ കമ്മറ്റി അംഗം, ആര്‍ട്ടിസാസ് യൂണിയന്‍ കുന്നംകുളം ഏരിയ ട്രഷര്‍ , സി ഐ.ടി.യു ചൂണ്ടല്‍ പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ എന്നീ നിലകളിലും സഖാവ് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

സ.സി എഫ് ജെയിംസിന്റെ വിയോഗത്തിലൂടെ പാര്‍ട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News