മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഒരു കോടി കോവിഡ് വാക്സിൻ വാങ്ങാനുള്ള സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയോടുള്ള ഇഷ്ടം താരം തുറന്നു പറഞ്ഞത്. തനിക്ക് രാഷ്ട്രീയമില്ലെന്നും എന്നാൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം മികച്ചതാണ് എന്നുമാണ് ഐശ്വര്യ കുറിച്ചത്. വാക്സിൻ വാങ്ങാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

”ഐ ലവ് യൂ ചീഫ് മിനിസ്റ്റർ. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്തിനു വേണ്ടിയുള്ള താങ്കളുടെ പ്രവർത്തന രീതി എന്നെ വിസ്മയിപ്പിക്കുന്നു. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ വെട്ടം നല്‍കുന്നു”- ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി ഐശ്വര്യ ലക്ഷ്മി കുറിച്ചു.

ദിവസങ്ങൾക്ക് മുൻപാണ് ഐശ്വര്യ ലക്ഷ്മിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഐശ്വര്യ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഫലം നെഗറ്റീവ് ആയതിന് ശേഷം ക്വാറന്റൈനില്‍ തുടരുകയാണ്. തെന്നിന്ത്യയിൽ നായികയായി തിളങ്ങുന്ന താരം ഒരു ഡോക്ടർ കൂടിയാണ്. അടുത്ത മൂന്നു മാസത്തിൽ ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിനായി 439 കോടി രൂപ ചെലവാക്കുമെന്നും വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News