നടൻ സന്തോഷ് കീഴാറ്റൂരിന് സംഘപരിവാർ വധഭീഷണി

നടൻ സന്തോഷ് കീഴാറ്റൂരിന് സംഘപരിവാർ വധ ഭീഷണി. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റിലെ കമന്റിന്റെ പേരിലാണ് ഫോണിലൂടെയും സമൂഹ മാധ്യമങ്ങൾ വഴിയും ഭീഷണി മുഴക്കുന്നത്.

മൊബൈൽ ഓൺ ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സന്തോഷ് കീഴാറ്റൂർ കൈരളി ന്യൂസിനോട് പറഞ്ഞു.

ഹനുമാൻ ജയന്തി ആശംസയുമായി സിനിമാതാരം ഉണ്ണി മുകുന്ദനിട്ട ഫേസ്ബുക്ക് പോസ്റ്റിന് കമെന്റ് ചെയ്തതിന്റെ പേരിലാണ് സന്തോഷ് കീഴാറ്റൂരിന് നേരെ സംഘപരിവാർ സൈബർ അക്രമണം തുടങ്ങിയത്.പിന്നാലെ ഫോണിലുള്ള ഭീഷണിയായി.

കൊല്ലുമെന്നും കയ്യും കാലും വെട്ടുമെന്നും ഉൾപ്പെടെയുള്ള ഭീഷണിയാണ് ഫോണിൽ വിളിച്ചും സമൂഹ മാധ്യമങ്ങൾ വഴിയും  വരുന്നതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ അടിയുറച്ച വിശ്വസിക്കുന്ന ആളാണ് താൻ.

അത് പരസ്യമായി  പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.അതാണ് ഇത്തരത്തിൽ അക്രമിക്കപ്പെടാൻ കാരണമെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. വധ ഭീഷണി മുഴക്കിയവർക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും സന്തോഷ് കീഴാറ്റൂർ വ്യക്തമാക്കി.

സന്തോഷ് കീഴാറ്റൂരിന് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിലും ഭീഷണിയിലും പുതുരോഗമ  കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു. സന്തോഷ് കീഴാറ്റൂർ സൗഹാര്‍ദ്ദപരമായി നടത്തിയ ഒരു കമന്റിനെ വക്രീകരിച്ച് മതവിദ്വേഷം വളര്‍ത്താനുള്ള നീക്കമാണ് സോഷ്യല്‍ മീഡിയയിലെ ആര്‍.എസ്.എസുകാര്‍ നടത്തുന്നതെന്ന് പു ക സ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News