‘സർവ്വ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം’ ചാണ്ടി ഉമ്മനെതിരെ പരിഹാസവുമായി ബെന്യാമിന്‍

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ചാണ്ടി ഉമ്മന്‍ ശബരിമല അയ്യപ്പന്‍റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയതിന് പിന്നാലെയാണ് ബെന്യാമിന്‍ പരിഹാസവുമായി രംഗത്തെത്തിയത്.

‘സർവ്വ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ. ഈ ആത്മാവിന് കൂട്ടായിരിക്കണേ’ എന്ന അടിക്കുറിപ്പോടെയാണ് ബെന്യാമിന്‍ ചാണ്ടി ഉമ്മന്‍റെ പ്രൊഫൈല്‍ ചിത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

അതേസമയം, നാളെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലംപ്രഖ്യാപിക്കും , ഇതിനിടയെയാണ് അയ്യപ്പനെ ചാണ്ടി ഉമ്മന്‍ പ്രൊഫൈല്‍ ചിത്രമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News