മധ്യപ്രദേശിൽ രണ്ടരലക്ഷത്തോളം  കൊവാക്സിന് നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

മധ്യപ്രദേശിൽ രണ്ടരലക്ഷത്തോളം  കൊവാക്സിന് നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാർസിങ്പൂർ ജില്ലയിലെ കരേലി ബസ് സ്റ്റാന്റിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്.

2,40,000 ഡോസ് കൊവാക്സിനാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഹൈദരബാദിൽ നിന്ന് ഹരിയനായിലെ കർണലിലേക്ക് പോയ ട്രക്കാണ് ഉപേക്ഷിച്ചത്.

ഏകദേശം 8 കോടി രൂപയോളം വരുന്ന വാക്സിനാണ് ഉള്ളതെന്നും, ട്രക്കിന്റെ എയർ കണ്ടീഷണർ പ്രവർത്തിക്കുന്നതിനാൽ വാക്സിനുകൾ സുരക്ഷിതമെന്നും പോലീസ് അറിയിച്ചു.

ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു. ഡ്രൈവറുടെ മൊബൈൽ ഫോൺ സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം ഉർജ്ജിതമെന്നും കരേലി  സബ് ഇൻസ്പെക്ടർ ആശിഷ് ബോപാച്ചെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News