ദില്ലിയില്‍ ഓക്‌സിജന്‍ കിട്ടാതെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു

ദില്ലിയില്‍ ഓക്‌സിജന്‍ കിട്ടാതെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയിലാണ് സംഭവമുണ്ടായത്.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ അഭാവമുണ്ടാകുന്നത്. മരിച്ചവരില്‍ ആറുപേര്‍ അത്യാഹിത വിഭാഗത്തിലും രണ്ടുപേര്‍ വാര്‍ഡുകളിലും ചികിത്സയിലായിരുന്നു.

ഉദര രോഗ വിഭാഗം തലവന്‍ ആര്‍ കെ ഹിമതാനിയാണ് മരിച്ച ഡോക്ടര്‍.ഏതാണ്ട് 45 മിനുട്ടോളം നേരം ഓക്സിജന്റെ അഭാവം നേരിട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 12.45ഓടെയാണ് ഓക്സിജന്‍ ഇല്ലാതായത്.

വിതരണം പുനഃസ്ഥാപിക്കാനായത് 1.30ഓടെയും. ഇന്ന് ഉച്ചക്കു ശേഷമാണ് ഓക്സിജന്‍ വിതരണം നിലച്ചതും ഇത്രയുപേര്‍ മരണപ്പെട്ടതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here