കനത്ത ജാഗ്രതയിൽ നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനം

കനത്ത ജാഗ്രതയിൽ നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനം. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കാത്തതിനാൽ  സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് വാക്സിനേഷൻ നിലച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്ന നാളെ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് രണ്ടാംതരംഗം റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള രണ്ടാം വരാന്ത്യ നിയന്ത്രണത്തിലെ ആദ്യ ദിവസമായ ഇന്ന് ലോക് ഡൗണിന് സമാനമായിരുന്നു നിരത്തുകൾ.അവശ്യസർവ്വീസുകളെ മാത്രമാണ് പൊലീസ് അനുവദിച്ചത്.

ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തുന്നത്.അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് പൊലീസ് എടുക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലംവരുന്ന നാളെ ആൾക്കൂട്ടം കൂടാനോ വിജയാഘോഷങ്ങൾ നടത്താനോ അനുവദിക്കില്ല. ജനങ്ങൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ തുടരണം. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കാത്തതിനാൽ  സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് വാക്സിനേഷൻ നിലച്ചു.

തിരുവനന്തപുരത്ത് പൂർണമായും വാക്സിനേഷൻ നിർത്തി വച്ചു. തിങ്കളാ‍ഴ്ച തുടരാനാകുമോ എന്നും ഇതുവരെ തീരുമാനമായിട്ടില്ല. 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിന്‍റെ കാര്യത്തിലും തീരുമാനമായിട്ടില്ല.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ട്രെയിൻ സർവ്വീസുകളും വെട്ടിക്കുറക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഈ മാസത്തിലെ ശനി ഞായർ ദിവസങ്ങളിലുള്ള വേണാട് എക്സ്പ്രസ് റദ്ദ് ചെയ്തു. ചെവ്വാ‍ഴ്ച മുതൽ കനത്ത നിയന്ത്രണത്തിലേക്ക് സംസ്ഥാന കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News