ബിജെപി കുഴല്‍പ്പണക്കേസ്: മുഖ്യ പ്രതിയെ റിമാന്റ് ചെയ്തു

തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ബി.ജെ.പി കൊണ്ടു പോയ കുഴല്‍പ്പണം കൊടകരയില്‍ വച്ച് കവര്‍ന്ന സംഭവത്തില്‍ മുഖ്യ ആസൂത്രകനും മുഖ്യ പ്രതിയുമായ മുഹമ്മദലിയെ റിമാന്റ് ചെയ്തു.

ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാണ് റിമാന്റ് ചെയ്തത്. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ പിന്നീട് നല്‍കും. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ബി.ജെ.പി കൊണ്ടു പോയ കുഴല്‍പ്പണം കവര്‍ന്ന സംഭവ വം ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരന്‍ മുഹമ്മദലിയും വിവരം ചോര്‍ത്തി നല്‍കിയ കോഴിക്കോട് സ്വദേശി അബ്ദുള്‍ റഷീദുമാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.

കണ്ണൂരില്‍ നിന്നും ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. കേസില്‍ ഒന്നാംപ്രതി ആണ് മുഹമ്മദാലി. ഇയാളാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍. അബ്ദുള്‍ റഷീദ് കുഴല്‍പ്പണക്കടത്തിനെ പറ്റിയുള്ള വിവരം മോഷണസംഘത്തിന് ചോര്‍ത്തി നല്‍കി.

കണ്ണൂരില്‍ നിന്നാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഞ്ചുലക്ഷം രൂപവീതം പ്രതിഫലം കിട്ടിയെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

കവര്‍ച്ചയ്ക്കുശേഷം 45 ലക്ഷം രൂപയുടെ ഇടപാടുകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് കൂടുതല്‍ അന്വേഷിക്കും. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് 10 പേരെയാണ് പോലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News