ദില്ലിക്ക് ഓക്സിജൻ ഇന്ന് തന്നെ നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കും, കേന്ദ്രസർക്കാരിനോട് ദില്ലി ഹൈക്കോടതി

ദില്ലിക്ക് അനുവദിച്ച 490 മെട്രിക് ടൺ ഓക്സിജൻ ഇന്ന് തന്നെ നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു .അനുവദിച്ച ഓക്സിജൻ ഇന്ന് തന്നെ നൽകിയില്ലെങ്കിൽ കേന്ദ്രസർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും ഹൈക്കോടതിയുടെ മുന്നറിയിപ്പ് നൽകി .

ദില്ലിയിലെ മുഴുവൻ ആശുപത്രികളിലെയും വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതി .ഏപ്രിൽ 1 മുതലുള്ള വിവരങ്ങളാണ് നൽകേണ്ടത് .ചികിത്സ വിവരങ്ങൾ, ഓക്സിജൻ സ്റ്റോക്ക്, മരണം, കിടക്കകൾ തുടങ്ങി എല്ലാ വിവരങ്ങളും അറിയിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here