എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകും ; കെ കെ ശൈലജ ടീച്ചര്‍

കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. എക്‌സിറ്റ് പോളുകളും അത് തന്നെയാണ് പ്രവചിക്കുന്നതെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി. കഴിഞ്ഞ 5 വര്‍ഷക്കാലം ഏതുപ്രതിസന്ധിഘട്ടത്തിലും ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണിത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എല്‍ഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു.

സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ചും ആരോഗ്യമന്ത്രി പ്രതികരിച്ചു. സമ്പൂര്‍ണ ലോക്ക്ഡൗണ് ആവശ്യമെങ്കില്‍ മാത്രമേ നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പത്തനംതിട്ടയില്‍ സ്വകാര്യ ഏജന്‍സി ഓക്‌സിജന്‍ വിതരണം നിര്‍ത്തിയത് പരിശോധിക്കുമെന്നും ഐസിയു ബെഡ്ഡുകള്‍ ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും കെ കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here