അവളുടെ വല്യ മനസ്സിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ വിദ്യാര്‍ത്ഥിനിയെ കുറിച്ച് ഒരു ടീച്ചറിന്റെ കുറിപ്പ്

ഒരു സ്‌കൂള്‍ ടീച്ചറുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു ഒന്‍പതാം ക്ലാസ്സുകാരി ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിനെ കുറിച്ചാണ് ഈ ടീച്ചര്‍ പറയുന്നത്.

താഹിറ ഫിറോസ് എന്ന സ്‌കൂള്‍ ടീച്ചറാണ് ഹര്‍ഷിയ ഭാനു എന്ന വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, താന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് പരീക്ഷ എഴുതി നല്‍കിയതിന് ലഭിച്ച പണം നല്‍കിയ കാര്യം പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ:

29/04/2021.SSLC പരീക്ഷ കഴിഞ്ഞു കുട്ടികളെല്ലാവരും സ്കൂളിൽ നിന്നും വീട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. യൂണിഫോം ധരിച്ച ഒരു കുട്ടി മാത്രം ഓഫീസിനടുത്തു വീട്ടിൽ പോവാതെ കയ്യിലൊരു കവറും പിടിച്ചു നിൽക്കുന്നു. അവളുടെ അടുത്തെത്തി എക്സാം കഴിഞ്ഞില്ലേ മോളെന്താ വീട്ടിലേക്ക് പോകാത്തതെന്നു ചോദിച്ചതേ ഓർമ്മയുള്ളൂ. പെട്ടെന്നായിരുന്നു അവളുടെ ഉത്തരം. ടീച്ചർ ഞാൻ പത്താം ക്ലാസ്സിൽ അല്ല.

ഞാൻ ഫാത്തിമ നിദ എന്ന കുട്ടിക്ക് വേണ്ടി സ്ക്രൈബ് ആയി വന്നതാണ്. എന്റെ പേര് ഹർഷിയ ഭാനു. ഞാൻ 9C. യിൽ പഠിക്കുന്നു. പരീക്ഷ എഴുതി കൊടുത്ത വകയിൽ എനിക്കു കിട്ടിയതാണ് ഈ കവറിൽ ഉള്ളത്. അതെനിക് വേണ്ട. ഈ പണം മുഖ്യമന്ത്രി യുടെ വാക്‌സിൻ ചാലഞ്ചിൽ എനിക്കു കൊടുക്കണം. മോളെ ഇത് നീ വീട്ടിൽ പറഞ്ഞിട്ടുണ്ടോ.

വീട്ടിൽ അറിഞ്ഞാൽ ഉപ്പ എന്തെങ്കിലും പറയുമോ. ഇല്ല. ഉപ്പയോട് പറഞ്ഞിരുന്നു കിട്ടുന്ന പണം അതെത്ര ആയാലും ദുരിതാശ്വാസ നിധിയിലേക്കുള്ളതാണെന്ന്. നിന്റെ ഉപ്പാക്ക് എന്താണ് ജോലി എന്നു കൂടി ചോദിച്ചപ്പോൾ അവൾ വളരെ സന്തോഷത്തോടെ, കടുക്ക പണിയാണ് ഇപ്പോ കൊറോണ അല്ലേ. ഇടക്കൊക്കെയേ ജോലി ഉണ്ടാകൂ എന്നു കൂടി പറഞ്ഞു. ഇത് കൊടുക്കുന്നതിൽ എനിക്കു സന്തോഷം മാത്രേ ഉള്ളൂ ടീച്ചർ.

ഇതെത്ര ഉണ്ടെന്നു നിനക്കറിയോ? ഇല്ല ടീച്ചർ ഞാൻ തുറന്നു നോക്കിയിട്ടില്ല. അത് കേട്ടതും അവളുടെ ആ വല്യ മനസ്സിനെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത് എന്നറിയില്ലായിരുന്നു. തന്റെ കുടുംബത്തിലെ പരാതീനകൾക്കിടയിലും കോവിഡ് എന്ന മഹാമാരിയെ ഒട്ടും ഭയക്കാതെ പരീക്ഷ തുടങ്ങിയ ദിവസം മുതൽ സ്കൂളിൽ വന്നു ആത്മാത്ഥതയോടെ താൻ ചെയ്ത ജോലിയുടെ പ്രതിഫലം ഇങ്ങനെ ഒരു പ്രവർത്തിക്കു വേണ്ടി ഉപയോഗിച്ച ഈ വിദ്യാർത്ഥി ദേശീയ തായ്‌ക്കൊണ്ടോ ചാമ്പ്യനും പഠനകാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മിടുക്കി കൂടിയാണ്..

പണം സ്കൂൾ പ്രധാന അധ്യാപികക്ക് കൈമാറി അവൾ വീട്ടിലേക്ക് മടങ്ങുമ്പോൾ കൂടി നിന്നവരുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞിരുന്നു..

ഒരായിരം ആശംസകൾ #Harshiya.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയിൽ.. 😘💜

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News