കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവ്; കേരളത്തിലുള്ളത് 3 ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍: മുഖ്യമന്ത്രി

സംസ്ഥാനത്തുള്ളത് 3 ലക്ഷത്തിലധികം ആക്ടീവ് കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം നഷ്ടപ്പെടാതെ മുന്നോട്ട് കൊണ്ട് പോകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും നിലവിലുള്ള രോഗികളില്‍ 90 % ഉം കാര്യമായ ലക്ഷണമില്ലാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പരിശോധന നടത്തുന്നതില്‍ വിമുഖത കാട്ടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ടെസ്റ്റ് നടത്താന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News