സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിയ സംഭവം: വിശദമായ പഠിച്ച ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്: മുഖ്യമന്ത്രി

സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതില്‍ പ്രതിഷേധിച്ച് ലാബുകള്‍ പരിശോധന നിര്‍ത്തിയ സംഭവത്തില്‍ വിശദമായ പഠിച്ച ശേഷമാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പരാതിയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും പക്ഷെ പരിശോധിക്കില്ല എന്ന നിലപാട് എടുക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുതെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News