ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കും; എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നും 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ വൈകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടി പുരോഗമിക്കുന്നുവെന്നും സംസ്ഥാനം ആവശ്യപ്പെട്ട വാക്‌സിന്‍ കേന്ദ്രം നല്‍കിയിട്ടില്ലെന്നും അതിനു അടിയന്തര നടപടി കേന്ദ്രം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് അതിര്‍ത്തികളില്‍ കൂടുതല്‍ പരിശോധന നടത്തും. ഇതര സംസ്ഥാനത്ത് നിന്നും വരുന്നവരുടെ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രോഗ വ്യാപന കേന്ദ്രമാക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News