കൊവിഡ്: സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ മാറ്റിവയ്ക്കാന്‍ സജ്ജമായി: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ മാറ്റിവയ്ക്കാന്‍ സജ്ജമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ടാക്‌സ് പദ്ധതിയില്‍ 150 ആശുപത്രികള്‍ ആയി. അതേസമയം എത്ര വലിയ ആരാധനാലയങ്ങളിലും 50 പേര്‍ക്ക് മാത്രമേ പ്രവേശിക്കാവു. നാളെയും കര്‍ശന നിയന്ത്രണം തുടരും.

യാതൊരു വിധ ആഘോഷ പരിപാടിയും ഒത്തു ചേരലും അനുവദിക്കില്ല. വിജയിച്ച് വരുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കുക വേട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചു.

വോട്ടെണ്ണലില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണം. കൊല്ലത്ത് ഏട്ടാം തീയതി വരെ ട്രോളിംഗ് ലേല നടപടികള്‍ റദ്ദാക്കി. വയനാട് ഓക്‌സിജന്‍ വാര്‍ റൂം തയ്യാറാക്കി.

അതേസമയം ഡബിള്‍ മാസ്‌കിംഗ് എല്ലാവരും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയെന്നും വാള്‍വുള്ള മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News