കൊടകരയിലെ കുഴല്‍പണം, യു.ഡി.എഫിന്‍റെ മൗനം ദുരൂഹം ; സലീം മടവൂര്‍

കൊടകരയില്‍ വെച്ച് തട്ടിയെടുക്കപ്പെട്ടബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ച് യു.ഡി.എഫ് നേതാക്കള്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍. ദിവസം മൂന്ന് നേരം പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബി.ജെപിയുടെ കള്ളപ്പണത്തെക്കുറിച്ച് മിണ്ടുന്നില്ല. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ പ്രാവര്‍ത്തികമാക്കിയ കോലീബി സഖ്യത്തിന്റെ ബാക്കിപത്രമാണെന്നും സലീം മടവൂര്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന ബി.ജെ.പി അനുഭാവികളാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ശാപം. അഭ്യന്തര മന്ത്രി അമിത് ഷാ വന്നതിന് പിന്നാലെയാണ് കേരളത്തില്‍ കള്ളപ്പണവും എത്തിയത്. ഇതേക്കുറിച്ചും അന്വേഷിക്കണം.കള്ളപ്പണമെന്നു കേട്ടാല്‍ ചാടിപ്പുറപ്പെടുന്ന കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പിയുടെ കള്ളപ്പണ വാര്‍ത്തകള്‍കേട്ടില്ലെന്ന മട്ടില്‍ ഇരിക്കുന്നത് ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ്.

കള്ളപ്പണം സംബസിച്ച് ബി ജെ പി സമാന്തര തിരക്കഥ തയാറാക്കാന്‍ ശ്രമിക്കയാണ്. തെളിവുകള്‍ നശിപ്പിച്ച് ബി.ജെ.പി നേതാക്കള്‍ സേഫ് സോണിലായിട്ടേ അന്വേഷണം തുടങ്ങു എന്നാണെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അന്വേഷണം കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും സലീം മടവൂര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News