തൃശൂര്‍ ജില്ലയില്‍ ഓക്‌സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജന്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ എസ് ഷാനവാസാണ് ഓക്‌സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ സിലിണ്ടറുകളും ബന്ധപ്പെട്ട ഡീലര്‍മാര്‍ മെയ് മൂന്നാം തിയ്യതി അഞ്ച് മണിയ്ക്കകം ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കായി ഓക്‌സിജന്‍ സിലിണ്ടര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അസിസ്റ്റന്റ് കലക്ടര്‍ സുഫിയാന്‍ അഹമ്മദ് കണ്‍വീനര്‍ ആയ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

സിലിണ്ടറുകള്‍ പിടിച്ചെടുക്കുന്നതിന് താലൂക്ക് തഹസീല്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം സിലിണ്ടറുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറാതെ കൈവശം സൂക്ഷിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറുകളില്‍ ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

ചാലക്കുടി-
0480 2705800,
8547618440

ചാവക്കാട്
04872507350,
9447707350

കൊടുങ്ങല്ലൂര്‍-
0480 2802336,
9447702336

കുന്നംകുളം-
04885 225200,
8547002060

മുകുന്ദപുരം-
0480 2825259,
9447725259

തൃശ്ശൂര്‍-
0487 2331443,
9447731443

തലപ്പിള്ളി-
0488 4232226,
9447723226

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News