പൊതു സമ്മേളനങ്ങള്‍ക്കും ആഹ്ലാദ പ്രകടനങ്ങള്‍ക്കും മേയ് നാലു വരെ നിരോധനം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഈ മാസം നാലു വരെ സാമൂഹിക, രാഷ്ട്രീയ സമ്മേളനങ്ങള്‍, യോഗങ്ങള്‍, കൂട്ടംചേരലുകള്‍, ഘോഷയാത്രകള്‍ പരേഡുകള്‍ തുടങ്ങിയവ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ഇതു സംബന്ധിച്ചു തെരഞ്ഞടുപ്പു കമ്മിഷനും സംസ്ഥാന സര്‍ക്കാരും നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം.

ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവുമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here