വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം ; തെരഞ്ഞെടുപ്പു ഫലം തത്സമയം ജനങ്ങളിലേക്കെത്തിക്കാന്‍ കൈരളി ന്യൂസ് തയ്യാര്‍

വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പുഫലം തത്സമയം നിങ്ങളിലെത്തിക്കാന്‍ കൈരളി ന്യൂസ് സജ്ജം. രാവിലെ ആറുമണി മുതല്‍ വോട്ടെണ്ണലിന്റെ നിര്‍ണ്ണായക നിമിഷങ്ങള്‍ ജനങ്ങളിലെത്തിക്കും. ഫേസ്ബുക്കിലും യുട്യൂബിലും കൈരളി ചാനലിലും കൈരളി ന്യൂസ് ഓണ്‍ലൈനിലും വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍  പ്രേക്ഷകരിലെത്തും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിച്ച് വീട്ടിലിരുന്നുകൊണ്ട് 140 മണ്ഡലങ്ങളിലെ ഫലങ്ങള്‍ കാണാന്‍ തയ്യാറെടുക്കുമ്പോള്‍ കൈരളി ന്യൂസും നിങ്ങള്‍ക്കൊപ്പം അണിചേരുന്നു.

14 ജില്ലകളിലെ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ മണ്ഡലങ്ങളിലെ തത്സമയ വിവരങ്ങള്‍ നിങ്ങളിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. നൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്താല്‍ കൂടുതല്‍ പുതുമയോടെ വാര്‍ത്തകള്‍ സൂക്ഷ്മതയോടെയും വ്യക്തതയോടെയും സമഗ്രതയോടെയും ജനങ്ങളിലെത്തിക്കുവാന്‍ കൈരളി ഒരുങ്ങിക്കഴിഞ്ഞു.

കൈരളി ന്യൂസ് ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ്, ന്യൂസ് ഡയറക്ടര്‍ എന്‍. പി ചന്ദ്രശേഖരന്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ ശരത്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ കൂടുതല്‍ വിശകലനം ചെയ്യാനായി കൈരളി ചാനലിന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും നേതാക്കളും നിങ്ങള്‍ക്കൊപ്പമുണ്ടാകും. തെരഞ്ഞെടുപ്പുഫലം ഓണ്‍ലൈനായി തത്സമയം അറിയാന്‍  https://www.kairalinewsonline.com  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here