ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ വാങ്ങുകയോ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവായി.

ദുരന്തനിവാരണ ആക്ട് 2005, കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020, മറ്റ് അനുബന്ധ നിയമങ്ങള്‍ എന്നിവ പ്രകാരമാണ് നടപടിയെടുക്കുക.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പൊലീസ്, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സംസ്ഥാനം 500 രൂപയാണ് പുതുക്കി നിശ്ചയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News