മരണനിരക്ക് കുറയുന്നില്ല ; ആശങ്കയൊഴിയാതെ മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ 63,282 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ 802 പേര്‍ മരണപ്പെട്ടു. രാജ്യത്ത് ദിവസേനയുള്ള പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയാണെങ്കിലും സംസ്ഥാനത്ത് ദിവസേന രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

മുംബൈയില്‍ 3,897 പുതിയ കേസുകളും 90 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 6,63,758 ആയി. മഹാരാഷ്ട്രയില്‍ 63,282 പുതിയ കൊവിഡ് കേസുകള്‍ക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,326 പേര്‍ക്ക് അസുഖം ഭേദമായി.

24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,89,006 പേരെ കോവിഡ് ടെസ്റ്റ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News