നിയമസഭാ തെരഞ്ഞെടുപ്പ്; ഇടുക്കിയിൽ ഇതുവരെ ലഭിച്ചത് 15,562 പോസ്റ്റല്‍ വോട്ടുകള്‍

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.ഇടുക്കിയില്‍ പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം വിനിയോഗിച്ചത് 15,562 പേര്‍. തൊടുപുഴ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോസ്റ്റല്‍ വോട്ടുകളുള്ളത്. 5376 പേര്‍ ഇവിടെ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. ഏറ്റവും കുറവ് പോസ്റ്റല്‍ വോട്ടുകളുള്ളത് പീരുമേട് നിയോജകമണ്ഡലത്തിലാണ്.

1728 പോസ്റ്റല്‍ വോട്ടുകളാണ് ഇവിടെ. ഭിന്നശേഷിക്കാര്‍/ കിടപ്പ് രോഗികള്‍, 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് രോഗികള്‍/ക്വാറന്റൈനിലിരുന്നവര്‍, ഇലക്ഷന്‍ അവശ്യ സര്‍വ്വീസിന് നിയോഗിക്കപ്പെട്ടവര്‍, സൈനികര്‍ തുടങ്ങിയവര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നത്. ദേവികുളം- 2100, ഉടുമ്പന്‍ചോല- 2861, ഇടുക്കി- 3497 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News