നിയമസഭാ തെരഞ്ഞെടുപ്പ്:കോഴിക്കോട് ജില്ലയിൽ ജീവനക്കാരുടെ തപാല്‍വോട്ടുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ അറിയാം

ജില്ലയില്‍ സര്‍വീസ് വോട്ടുകളടക്കം 30,824 തപാല്‍ബാലറ്റുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ 25204 തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും 5620 സര്‍വീസ് ജീവനക്കാരും ഉള്‍പ്പെടും. ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ ഇരുവിഭാഗങ്ങളിലുമായി 25, 206 ബാലറ്റുകളാണ് വോട്ടുരേഖപ്പെടുത്തിയശേഷം തിരികെ ലഭിച്ചത്. ഞായറാഴ്ച രാവിലെ എട്ടുവരെ ബാലറ്റ് സ്വീകരിക്കും.

വടകര-1857
കുറ്റ്യാടി-2252
നാദാപുരം-1829
കൊയിലാണ്ടി-2055
പേരാമ്പ്ര-2747
ബാലുശ്ശേരി-2528
എലത്തൂര്‍-2066
കോഴിക്കോട് നോര്‍ത്ത്-1936
കോഴിക്കോട് സൗത്ത്-861
ബേപ്പൂര്‍-1356
കുന്ദമംഗലം-2429
കൊടുവള്ളി-1691
തിരുവമ്പാടി-1599

വീടുകളില്‍ വോട്ട് രേഖപ്പെടുത്തിയത്
33,734 പേര്‍

ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 33,734 പേര്‍. വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ 7,229 പേരും 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26,479 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായി 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

വടകര -2,480
കുറ്റ്യാടി -3,015
നാദാപുരം -3,261, കൊയിലാണ്ടി-2,276, പേരാമ്പ്ര- 2,760,
ബാലുശ്ശേരി -3,154,
എലത്തൂര്‍ – 3,346, കോഴിക്കോട് നോര്‍ത്ത് – 2,379,
കോഴിക്കോട് സൗത്ത് – 1,544 ബേപ്പൂര്‍ -1,633,
കുന്ദമംഗലം- 2,712 കൊടുവള്ളി- 2,639,
തിരുവമ്പാടി -2,455

തപാല്‍ വോട്ട് ചെയ്തത് 4,293 അവശ്യ സേവന ജീവനക്കാര്‍

ആവശ്യ സര്‍വ്വീസുകാര്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടില്‍
ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 4,293 പേരാണ് വോട്ടു രേഖപ്പെടുത്തിയത്.

1. വടകര- 176

2. കുറ്റ്യാടി- 321

3. നാദാപുരം- 204

4. കൊയിലാണ്ടി- 464

5. പേരാമ്പ്ര- 633

6. ബാലുശ്ശേരി- 611

7. എലത്തൂര്‍- 540

8. കോഴിക്കോട് നോര്‍ത്ത് – 223

9. കോഴിക്കോട് സൗത്ത്- 100

10. ബേപ്പൂര്‍- 120

11. കുന്ദമംഗലം- 525

12. കൊടുവള്ളി- 207

13. തിരുവമ്പാടി- 169

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News