ചരിത്രത്തിലാദ്യമായി പുതുചരിത്രം രചിക്കാനൊരുങ്ങുകയാണ് കേരളം. സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. കേരളം ചുവപ്പന്‍ തരംഗത്തില്‍ തിളങ്ങുകയാണ്.
തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളില്‍ 13 മണ്ഡലത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറിക്കഴിഞ്ഞു. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 91 സീറ്റിലും എല്‍ഡിഎഫ് മുന്നിലാണ്.
കാസര്‍കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവ ഒഴികെ 10 ജില്ലകളിലും എല്‍ഡിഎഫാണ് മുന്നില്‍. തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.
പേരാമ്പ്ര മണ്ഡലത്തില്‍ ടി.പി. രാമകൃഷ്ണന് 1692 വോട്ടിന് മുന്നില്‍. വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ ക്രമാനുഗതമായ മുന്നേറ്റമാണ് മന്ത്രി എംഎം മണി നേടിയത്. മൂന്ന് റൗണ്ട് എണ്ണിയപ്പോള്‍ തന്നെ പതിനയ്യായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here