ഉടുമ്പന്‍ചോലയില്‍ ഉജ്ജ്വാല വിജയം നേടി എം എം മണി

ഉടുമ്പൻചോല മണ്‌ഡലത്തിൽ 27901 വോട്ടിന്റെ ലീഡുമായി എം എം മണി വിജയത്തിലേക്ക്‌.  വോട്ടെണ്ണൽ എട്ടു റൗണ്ട്‌ പൂർത്തിയാക്കിയപ്പോൾ തന്നെ  25000ൽ ഏറെ  ലീഡുയർന്നിരുന്നു.

യുഡിഎഫ്‌ സ്‌ഥാനാർഥി ഇ എം അഗസ്‌തിയാണ്‌ രണ്ടാം സ്‌ഥാനത്ത്‌. മണിയാശാനോട്‌ 20000 വോട്ടിന്‌ തോറ്റാൽ തലമൊട്ടയടിക്കുമെന്ന് ഇ എം അഗസ്‌തി പറഞ്ഞിരുന്നു. എന്നാൽ മൊട്ടയടിക്കേണ്ട ആവശ്യമൊന്നുമില്ലന്ന്‌   മണിയാശാൻ പറഞ്ഞു.

ഇടുക്കി ജില്ലയിൽ ദേവികുളത്തും ഇടുക്കിയിലും എൽഡിഎഫ്‌ മുന്നിലാണ്‌. തൊടുപുഴയിലും പീരുമേടും യുഡിഎഫ്‌ ലീഡ്‌ ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News