വെറും ജയമല്ല, കൂറ്റന്‍ ജയം; ഏറ്റവും വലിയ ഭൂരിപക്ഷം പയ്യന്നൂരില്‍, ആദ്യ അഞ്ചും ഇടതുസ്ഥാനാര്‍ഥികള്‍

2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയം നേടാനുള്ള മത്സരം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ തമ്മില്‍. പയ്യന്നൂരില്‍ 27,949 വോട്ടിന്റെ ഭൂരിപക്ഷവുമായി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനനാണ്‌ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയവരുടെ പട്ടികയില്‍ ഒന്നാമത്.

തൊട്ടുപിന്നാലെ  ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.എം. മണിയുണ്ട്. 27,901 വോട്ടാണ് എം.എം. മണിയുടെ ഭൂരിപക്ഷം. ചേലക്കരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. രാധാകൃഷ്ണനാണ് മൂന്നാമത്. ഏറ്റവുമൊടുവിലെ ഫലസൂചനകള്‍ പ്രകാരം 27,396 വോട്ടാണ് കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം. മട്ടന്നൂരില്‍ 23,515 വോട്ടിന്റെ ഭൂരിപക്ഷവുമായി കെ.കെ. ശൈലജയും 20,733 വോട്ടിന്റെ ഭൂരിപക്ഷവുമായി കല്ല്യാശ്ശേരിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വിജിനും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയവരുടെ പട്ടികയിലിടം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News