ജോര്‍ജിനെ കൈവെടിഞ്ഞ് പൂഞ്ഞാര്‍; അശ്ളീല രാഷ്ട്രീയം ഇനി വേണ്ട

തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പി സി ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വി. 11,404 വോട്ടിനാണ് പി സി ജോര്‍ജ് തോറ്റത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കുലാണ് ഇവിടെ ജയിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാണിയ്ക്ക് ഒരു ഘട്ടത്തിലും പോരാട്ടം കാഴ്ച വെക്കാനായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, സൗകര്യമുള്ളവര്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തോല്‍വിയ്ക്ക് പിന്നാലെ ഈ പ്രസ്താവന വെച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. നിലവില്‍ എല്‍ ഡി എഫ് 98 സീറ്റുകളിലും യു ഡി എഫ് 41 സീറ്റുകളിലും എന്‍ ഡി എ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News