‘പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍’; എം.ബി രാജേഷിനെ അഭിനന്ദിച്ച് പി വി അന്‍വര്‍

തൃത്താല മണ്ഡലത്തില്‍ വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന് ആശംസയറിയിച്ച് നിലമ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ ഫേസ്ബുക് പോസ്റ്റ്. തന്റെ വിജയത്തെക്കാള്‍ ആഗ്രഹിച്ച വിജയമാണ് എം ബി രാജേഷിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം…പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം ബി ആറിനു ആശംസകള്‍’, പി.വി അന്‍വര്‍ ഫേസ്ബുക്കിലെഴുതി.

അതേസമയം തൃത്താലയിലെ തോല്‍വി സമ്മതിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം എം എല്‍ എ രംഗത്തെത്തിയിരുന്നു. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും ബല്‍റാം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News