മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടത് അത്യാഗ്രഹം; പാലക്കാട് മെട്രോമാനൊപ്പമില്ല

ബിജെപി വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മണ്ഡലമായ പാലക്കാടും അവരെ കയ്യൊഴിയുന്നു. ആദ്യ ഘട്ടങ്ങളില്‍ മേല്‍ക്കൈയ്യുണ്ടായിരുന്ന ഇ ശ്രീധരന് പിന്നീട് ഇടര്‍ച്ചയുണ്ടായി. 3863 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലക്കാട് ഷാഫി പറമ്പില്‍ വിജയമുറപ്പിച്ചു കഴിഞ്ഞു. എണ്ണാന്‍ ബാക്കിയുള്ള വോട്ടുകള്‍ ശ്രീധരന് നിര്‍ണായകമായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

നിരവധി വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് ജനങ്ങളുടെ അപ്രീതി നേടിയിരുന്നു ശ്രീധരന്‍. പാലക്കാട് മണ്ഡലം കൂടി കൈവിട്ടതോടെ ബിജെപിക്ക് കേരളത്തില്‍ നിലനില്പില്ലാതായി. ഇടതു തരംഗമാണ് കേരളത്തില്‍ പ്രതിഫലിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News