‘ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’; ഹരീഷ് പേരടി

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്ത് വരുമ്പോള്‍ ഒരു സീറ്റ് പോലും ലഭിക്കാതെ പോയ ബി ജെ പിയെ പരിഹസിച്ച് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ആഹ്ലാദ പ്രകടനം നടത്തിയത്. സംസ്ഥാനത്ത് ബി ജെ പി ഏറ്റവുമധികം പ്രതീക്ഷ വച്ചിരുന്ന നേമം, പാലക്കാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ അവസാന ലാപ്പില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. നേമത്ത് സി പി എം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയാണ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്തിയതാകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും.

ബി ജെ പിക്ക് സാധ്യത കല്‍പ്പിച്ചയിടങ്ങളില്‍ അവരെ തോല്‍പ്പിച്ച സ്ഥാനാര്‍ഥികളായ ഷാഫി പറമ്പില്‍, പി ബാലചന്ദ്രന്‍, ശിവന്‍കുട്ടി എന്നിവരെ അഭനിന്ദിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഷാഫി പറമ്പില്‍, ഢ. ശിവന്‍കുട്ടി, ജ. ബാലചന്ദ്രന്‍…ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…’ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News