ചെങ്കടലായി കേരളം; ജനങ്ങള്‍ക്ക് ഇടത് മതി

44 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതി ഇടതുപക്ഷം. നാടിനെ നയിക്കാന്‍ ഇനിയും എല്‍ഡിഎഫ് തന്നെ വേണമെന്ന് കേരളം ഉറപ്പിച്ചു. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതിയാണ് ഇടതുപക്ഷത്തില്‍ ജനം വിശ്വാസമര്‍പ്പിച്ചത്.

അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ 99 സീറ്റുകളില്‍ എല്‍ഡിഎഫ്. മുന്നേറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന സൂചനയാണ് വിധി നല്‍കുന്നത്. യു ഡി എഫ് 41 സീറ്റുകള്‍ മാത്രമായി ചുരുങ്ങി. വര്‍ഗീയ രാഷ്ട്രീയത്തോട് സമരസപ്പെടില്ലെന്നുറപ്പിച്ച് കേരളം ബി ജെ പിയെ പൂര്‍ണ്ണമായും തള്ളി.

ഇടത് സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ കരുതലും സ്‌നേഹവും ജനങ്ങള്‍ തിരിച്ചു നല്കിയെന്നത് വ്യക്തമാണ്. അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ പോലും കരുതിയതും ക്ഷേമപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതും പിണറായി സര്‍ക്കാരിനുള്ള ഏറ്റവും നല്ല പ്രോഗ്രസ്സ് കാര്‍ഡായി. ചരിത്രത്തിലാദ്യമായി ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലിരുന്ന അപൂര്‍വ നിമിഷം കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News