പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് യു പ്രതിഭ. കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍ കഴിഞ്ഞില്ല എന്ന വിഷമത്തോടെയാണ് നിലവിലെ എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ യു പ്രതിഭ സ്വയം മൊബൈലില്‍ ചിത്രീകരിച്ച വീഡിയോയിലൂടെ പ്രവര്‍ത്തകരോട് സംവദിക്കുന്നത്.
ആഘോഷിക്കാന്‍ അടുത്തുവരാന്‍ കഴിയുന്നില്ല. രണ്ടുമൂന്നു ദിവസങ്ങളായി ഒറ്റമുറിയില്‍ താമസമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ ആണ്. വലിയ പരീക്ഷണമായിരുന്നു ഈ തെരഞ്ഞെടുപ്പ്. യു പ്രതിഭ പറഞ്ഞു.
ഇടതുപക്ഷം പരാജയപ്പെടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നവര്‍ ഒരുപാടുണ്ടായിരുന്നു കായംകുളത്ത്. ജനങ്ങള്‍ തന്ന പിന്തുണയാണ് ഈ വിജയമെന്നും നമുക്ക് ഒറ്റക്കെട്ടായി നിന്ന് കായംകുളത്ത് വികസനം എത്തിക്കാമെന്നും പ്രതിഭ വീഡിയോയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here