പിണറായി വിജയനെന്ന് എഴുതിയപ്പോള്‍ അക്ഷരത്തെറ്റ് പറ്റിയെന്ന് സിദ്ധാര്‍ത്ഥിനോട് മലയാളികള്‍;തെറ്റല്ല പുകഴ്ത്തലാണെന്ന് മറുപടി

പിണറായി വിജയനെന്ന് എഴുതിയപ്പോള്‍ അക്ഷരത്തെറ്റ് പറ്റിയെന്ന് സിദ്ധാര്‍ത്ഥിനോട് മലയാളികള്‍;തെറ്റല്ല പുകഴ്ത്തലാണെന്ന് മറുപടി

‘പിണറായ വിജയന്‍’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും എന്നാല്‍ കേരള മുഖ്യമന്ത്രിയുടെ പേര് എഴുതിയതില്‍ തെറ്റുപ്പറ്റിയെന്നും ചൂണ്ടിക്കാണിച്ച് നിരവധി പേരെത്തി.
അത് അക്ഷരത്തെറ്റല്ലെന്ന മറുപടിയുമയി സിദ്ധാര്‍ത്ഥ് എത്തി. ‘സ്‌പെല്ലിംഗ് ഒക്കെ എനിക്ക് അറിയാം, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടന്‍ ട്വീറ്റ് ചെയ്തു. മറുപടി ട്വീറ്റില്‍ ‘അടിച്ചു പൊളിച്ചു കേരളം’ എന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

നിരവധി പേരാണ് പിണറായിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. 44 വര്‍ഷത്തിനിടയില്‍ ആദ്യമായി സംഭവിച്ച ഈ തുടര്‍ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തുവന്നു. ജനക്ഷേമപരമായ ഭരണം കാഴ്ചവെച്ചതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചതെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News