റീകൗണ്ടിങ് ആവശ്യപ്പെട്ട് മമത;തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറിയത് പ്രതികാരബുദ്ധിയോടെ

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കേറ്റ പരാജയം തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സുവേന്ദു അധികാരി 1200 വോട്ടിന് നന്ദിഗ്രാമില്‍ ജയിച്ചിരിക്കുകയാണ്.

നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നുവെന്നും എന്നാല്‍ ഞങ്ങള്‍ ബംഗാള്‍ നേടിയെന്നുമായിരുന്നു മമത ആദ്യം പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയതെന്നും പോള്‍ പാനല്‍ തന്നെ ഇരയാക്കുകയായിരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നന്ദിഗ്രാമില്‍ റീകൗണ്ടിംഗ് വേണമെന്ന് മമത ആവശ്യപ്പെട്ടിരിക്കുകയാണ്.

മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂലിന്റെ ഉന്നത നേതാക്കളിലൊരാളുമായിരുന്ന സുവേന്ദു അധികാരി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി ജെ പിയില്‍ ചേരുന്നത്. ഇതിന് പിന്നാലെ സുവേന്ദു വര്‍ഷങ്ങളായി മത്സരിക്കുന്ന നന്ദിഗ്രാമില്‍ നിന്നും അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടം മുതല്‍ മുന്നിലായിരുന്ന സുവേന്ദു അധികാരിയെ പിന്നീടുള്ള ഘട്ടങ്ങളില്‍ മമത മറികടന്നത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവസാനത്തില്‍ മമത 1700ഓളം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

‘നന്ദിഗ്രാമിലെ ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കട്ടെ. ഞാന്‍ അത് അംഗീകരിക്കുന്നു. നന്ദിഗ്രാമിനെ ത്യാഗം ചെയ്താലേ സംസ്ഥാനത്ത് വിജയിക്കുക എന്ന ആ വലിയ വിജയം നേടാനാകുമായിരുന്നുള്ളു. നടന്നതെല്ലാം നല്ലതിനാണ്. പക്ഷെ വോട്ടെണ്ണലില്‍ ചില തിരിമറികള്‍ നടന്നതായി അറിഞ്ഞു. അതുകൊണ്ട് തന്നെ ഞാന്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നതായിരിക്കും,’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News