ഭരണത്തുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളറിയിച്ച് മോഹന്‍ലാല്‍

കേരളം വീണ്ടും ചുവപ്പണിഞ്ഞിരിക്കുകയാണ്. തൂടര്‍ഭരണത്തിലേക്ക് വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ചുവടുവയ്ക്കുമ്പോള്‍ അഭനന്ദനങ്ങളുട പ്രവാഹമാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും ഒഴുകുന്നത്. സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലുള്ളവരടക്കം സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങളറിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അഭിനന്ദനങ്ങളറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്കും എന്റെ എല്ലാവിധ ആശംസകള്‍. എന്നാണ് മോഹന്‍ ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരിന് അഭിനന്ദനങ്ങളറിയിച്ചുള്ള മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധിയാളുകളാണ് അഭിനന്ദനങ്ങളുമായെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News