മഹാരാഷ്ട്രയില്‍ മരണം 70000 കടന്നു ; പൂനെയില്‍ സ്ഥിതി രൂക്ഷം

മഹാരാഷ്ട്രയില്‍ 56,647 പുതിയ കേസുകളും 669 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 51,356 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. മരണസംഖ്യ 70,284

സംസ്ഥാനത്തെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇപ്പോള്‍ 6,68,353 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 84.31 ശതമാനവും മരണനിരക്ക് 1.49 ശതമാനവുമാണ്.

മുംബൈയില്‍ ഇന്ന് 3,672 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 57,342. ഇന്ന് 5,542 ഡിസ്ചാര്‍ജുകളും 79 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പൂനെ ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,661 പുതിയ കോവിഡ് -19 കേസുകളും 159 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ സംസ്ഥാനത്ത് 39,96,946 പേര്‍ വീടുകളിലും 27,735 പേര്‍ വിവിധ കോവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News