ഭരണത്തുടർച്ച; മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി മോഹൻലാൽ

വൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ചനേടിയ ഇടതുപക്ഷ മുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടൻ മോഹൻലാൽ,തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ തന്റെ ആശംസകൾ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ .
ഭരണത്തുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾക്കും എന്റെ എല്ലാവിധ ആശംസകളും.

99 സീറ്റുകളിൽ മിന്നുന്ന ജയം നേടിയാണ് ഇടതുമുന്നണി കേരളത്തിൽ അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷമായ യുഡിഎഫ് 41 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുത്തി പൂജ്യം സീറ്റുകൾ എന്ന നിലയിലേക്ക് എൻഡിഎ/ബിജെപി എത്തി.

അതേസമയ പിണറായി സർക്കാരിന്റെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളും രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News